Wednesday, July 25, 2012

bharath scouts & guides ghss karuvarakundu.

കരുവാരകുണ്ട് ജി എച് എസ് എസ്സില്‍ നിന്നു ഈ വര്‍ഷം  രാജ്യ പുരസ്കാര്‍ അവാര്‍ഡ് നേടിയ വിദ്യാര്‍ഥികള്‍ സ്കൌട്ട് മാസ്റ്റര്‍ എ അബ്ദുറഹിമാന്‍ മാസ്ടരോടൊപ്പം ,കേരള ഗവേര്‍ണര്‍ നല്‍കുന്ന അവാര്‍ഡാണിത് .

Friday, July 20, 2012

.DRISHYA FILM FEST.13.7.2012

ദൃശ്യ ഭാഷ .. സന്തോഷ് (സ്ക്രിപ്റ്റ് റയ്റ്റര്‍  )
കരുവാരകുണ്ട്: സിനിമയെ കൂടുതല്‍ അടുത്തറിയുന്നതിനായും നേരിട്ടാസ്വദിക്കുന്നതിനുമായി കുട്ടികള്‍ മുന്‍കൈയെടുത്ത് നടത്തിയ ദൃശ്യ ഫിലിം ഫെസ്റ്റിവല്‍ ശ്രദ്ധേയമായി. കരാവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദൃശ്യ ഫിലിംക്ലബ്ബിന്റെ കീഴിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഉത്ഘാടനം ..വിപിന്‍കൃഷ്ണന്‍ (സംവി ധായകന്‍ )

സ്വാഗതം 

ഷിറ്റ്‌ , സു ,അമേരിക്കന്‍ വാര്‍ , മതെര്‍സ് ഡേ ,പ്രിന്റെഡ് റയന്‍ബോ ,ആന്‍ അക്കുരന്‍സ്  അറ്റ്‌ തി ഓവല്‍ ബ്രേക്ക് ബ്രിഡ്ജ് , എന്നീ സിനിമകള്‍ പ്രതെര്‍ശിപ്പിച്ചു .ഓപ്പന്‍ ഫാറവും നടന്നു .

Saturday, July 14, 2012

SAPARYA: C.RADHAKRISHNAN JEEVITHAVUM DARSHANAVUM,

SAPARYA: C.RADHAKRISHNAN JEEVITHAVUM DARSHANAVUM,: എന്റെ പതിനാലാമത്തെ പുസ്തകം ,ലിപി പബ്ലികേഷന്‍ പുറത്തിറക്കുന്നഎന്റെ നാലാമത്തെ ഗ്രന്ഥവുമാണ്  സി .രാധാകൃഷ്ണന്‍ ജീവിതവും ദര്‍ശനവും .കുട്ടികള...

C.RADHAKRISHNAN JEEVITHAVUM DARSHANAVUM,

എന്റെ പതിനാലാമത്തെ പുസ്തകം ,ലിപി പബ്ലികേഷന്‍ പുറത്തിറക്കുന്നഎന്റെ നാലാമത്തെ ഗ്രന്ഥവുമാണ്  സി .രാധാകൃഷ്ണന്‍ ജീവിതവും ദര്‍ശനവും .കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈഗ്രന്ഥം ( ലിപി പുബ്ലികേഷന്‍ കോഴിക്കോട് pin.673002   Rs /75) റംസാന് ശേഷം പ്രകാശനം ചെയ്യുന്നു .

Monday, July 2, 2012

പുര്‍വ്വ വിദ്യാര്‍ത്ഥി സംഗമം g,h.s.s.karuvarakundu

സി .സുമതി പ്രിന്‍സിപല്‍ 
ഇ .ജോസഫ്‌  ഹെഡ് മാസ്റ്റര്‍ 
ഉമ്മച്ചന്‍ 
കരുവാരകുണ്ട് സ്‌കൂളില്‍ പുതിയകെട്ടിടത്തിന് ഒന്നരക്കോടി- മന്ത്രി അനില്‍കുമാര്‍

എ .കെ .ഹംസ കുട്ടി 

കെ .പി.എം ബഷിര്‍

കെ .അന്‍വര്‍ സാദത്ത്

എ. പ്രഭാകരന്‍

പി.എം. മന്‍സൂര്‍

ഉല്‍ഘാടനം- ബഹു മന്ത്രി ശ്രീ. എ.പി.അനില്‍കുമാര്‍

എ. വിനോദ്

മുഖ്യ്‌ അതിഥി - രവീന്ദ്രന്‍ (ചലച്ചിത്രതാരം)

അശിര്‍വാദം - ലക്ഷ്മിടീച്ചര്‍

അബ്‌ദുല്‍ അലി

ഡോ. കെ. ഉമ്മര്‍

അഡ്വ. ഐ.ടി. നജീബ്

കെ  .മുഹമ്മദ് മാസ്റ്റര്‍

രാജന്‍ കരുവാരകുണ്ട്
പി എം .സാദിഖ്


മികവിന്റെ കേന്ദ്രത്തില്‍ കുട്ടികള്‍ മുന്നില്‍; സൗകര്യങ്ങള്‍ കുറവ്

മികവിന്റെ കേന്ദ്രത്തില്‍ കുട്ടികള്‍ മുന്നില്‍; സൗകര്യങ്ങള്‍ കുറവ്

Posted on: 02 Jul 2012

കരുവാരകുണ്ട്: സംസ്ഥാനത്തെ ആദ്യത്തെ മികവിന്റെ കേന്ദ്രമായ കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. സംസ്ഥാന തലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറയുമ്പോഴാണ് ഇവിടെ കുട്ടികളുടെ എണ്ണം കൂടുന്നത്. അഞ്ചുവര്‍ഷം മുമ്പ് 2779 കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളിലിന്ന് ......3976 കുട്ടികളുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍ എട്ട് ബാച്ചുകളിലായി 480 വിദ്യാര്‍ഥികളും അഞ്ചുമുതല്‍ 10 വരെ ക്ലാസുകളില്‍ 3496 കുട്ടികളുമാണുള്ളത്.

എന്നാല്‍ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇവിടെ സൗകര്യങ്ങളില്ല. ഈ സ്‌കൂളിലേക്ക് കിട്ടിയത് ജില്ലാപഞ്ചായത്തിന്റെ രണ്ട് ക്ലാസ്‌റൂമും എം.ഐ. ഷാനവാസ് എം.പിയുടെ ഫണ്ടില്‍നിന്ന് ഒരു ക്ലാസ്മുറിയുമാണ്. ഇതില്‍ രണ്ട് മുറികള്‍ ഹയര്‍സെക്കന്‍ഡറിയുടെ അധികബാച്ചിനായി നല്‍കിയതോടെ കേവലം ഒരു ക്ലാസ്മുറിയാണ് യു.പി, ഹൈസ്‌കൂള്‍തലത്തില്‍ ആകെ കിട്ടിയത്.

2010ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയാണ് ഈ സ്‌കൂളിനെ സംസ്ഥാനത്തെ ആദ്യ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചത്. സ്ഥലം എം.എല്‍.എ കൂടിയായ ടൂറിസംമന്ത്രി എ.പി. അനില്‍കുമാറിന്റെ പ്രത്യേക താത്പര്യമായാണ് ഈ പദ്ധതി കരുവാരകുണ്ടില്‍ അനുവദിച്ചത്.

വിദ്യാര്‍ഥികളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയ ആസ്ബസ്‌റ്റോസ് ഷീറ്റിന് കീഴിലാണ് 14 ക്ലാസ്മുറികള്‍. മിക്ക ക്ലാസ്‌റൂമുകളും ചോര്‍ന്നൊലിക്കുന്നുണ്ട്. കുടിവെള്ളത്തിന്റെ കാര്യവും പ്രശ്‌നത്തിലാണ്. 2500ലധികം കുട്ടികള്‍ ഉച്ചയൂണ് സ്‌കൂളില്‍നിന്ന് കഴിക്കുന്നുണ്ട്. കുട്ടികള്‍ക്ക് പ്രായോഗിക ആവശ്യങ്ങള്‍ക്കും വെള്ളംവേണം. ജലലഭ്യത ഉറപ്പാക്കാനാവുന്ന സംവിധാനങ്ങള്‍ ഇവിടെയില്ല. ഫര്‍ണിച്ചറുകളുടെ കാര്യത്തിലും വലിയ അപര്യാപ്തതയാണുള്ളത്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും അധ്യാപകരുടെ അര്‍പ്പണബോധവും വിദ്യാര്‍ഥികളുടെ പ്രയത്‌നവുംകൊണ്ട് സ്‌കൂള്‍ ശരിക്കും മികവിന്റെ കേന്ദ്രംതന്നെയായി മാറിയിട്ടുണ്ട്. കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ ഒരൊറ്റ വിദ്യാര്‍ഥി മാത്രമാണ് പരാജയപ്പെട്ടത്. 99.4 ആയിരുന്നു വിജയശതമാനം. എസ്.എസ്.എല്‍.സിക്ക് 92 ശതമാനം വിജയം നേടി.

Tags: Malappuram District News. മലപ്പുറം . Kerala. കേരളം
Print

Sunday, July 1, 2012

പൂര്‍വ്വ വിദ്യാര്‍ഥി സംഘടന..

കരുവാരകുണ്ട് സ്‌കൂളില്‍ പുതിയകെട്ടിടത്തിന് ഒന്നരക്കോടി- മന്ത്രി അനില്‍കുമാര്‍
Posted on: 02 Jul 2012


കരുവാരകുണ്ട്: സംസ്ഥാനത്തെ പ്രഥമ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഒന്നരക്കോടി രൂപ മന്ത്രി എ.പി. അനില്‍കുമാര്‍ പ്രഖ്യാപിച്ചു. 30 അത്യാധുനിക ക്ലാസ് മുറികള്‍ ഈ തുക ഉപയോഗിച്ച് ഉണ്ടാക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മൂന്നു മാസത്തിനകം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ഥി അസോസിയേഷന്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ക്ലാസ് മുറികളുടെ നിര്‍മ്മാണത്തിന് മികച്ച ആര്‍ക്കിടെക്ടുകളുടെ സേവനം ഉപയോഗപ്പെടുത്തും. പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ശ്രദ്ധേയമായ വിജയം നേടിയതിനുള്ള സമ്മാനമായാണിതെന്നും മന്ത്രി പറഞ്ഞു. പ്രത്യേക വികസനനിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിക്കുക. മികവിന്റെ കേന്ദ്രത്തിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും ആവശ്യമെങ്കില്‍ കൂടുതല്‍ തുക പിന്നീട് അനുവദിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ കീഴില്‍ പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങും പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും പ്ലസ് ടു, എസ്.എസ്.എല്‍.സി വിജയികളെ അനുമോദിക്കലും നടന്നു. നാല് തലമുറയില്‍പ്പെട്ട ആളുകള്‍ സംഗമത്തില്‍ സംബന്ധിച്ചു. വിവിധ മേഖലയില്‍പ്പെട്ടവര്‍ക്ക് അവാര്‍ഡ് ദാനവുമൊരുക്കി.

പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ഉമ്മച്ചന്‍ തെങ്ങിന്‍മൂട്ടില്‍ അധ്യക്ഷത വഹിച്ചു. മുന്‍ അധ്യാപകന്‍ ജി.സി. കാരയ്ക്കല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എ.പ്രഭാകരന്‍ ജേതാക്കളെ പരിചയപ്പെടുത്തി. പഴയകാല സിനിമാ നടന്‍ രവീന്ദ്രനും ചടങ്ങില്‍ സംബന്ധിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആയിഷ, കാളികാവ് ബ്ലോക്ക് അംഗങ്ങളായ മാത്യു സെബാസ്റ്റ്യന്‍, ജോജി കെ. അലക്‌സ്, പി.ഹുസ്സന്‍കുട്ടി, പി.ഹംസ, എ.കെ.ഹംസക്കുട്ടി, പ്രിന്‍സിപ്പല്‍ സി.സുമതി, പ്രധാനാധ്യപകന്‍ എന്‍.ജോസഫ്, പി.എം.മന്‍സൂര്‍, ടി.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.വിജയകുമാര്‍, ഗ്രാമപ്പഞ്ചായത്തംഗം കെ.മുഹമ്മദ്, അഡ്വ. ഐ.ടി.നജീബ്, ഐ.ടി. കണ്‍സല്‍ട്ടന്റ് കെ.അന്‍വര്‍ സാദത്ത്, കെ.പി.എം. ബഷീര്‍ (ദി ഹിന്ദു), പ്രൊഫ. കുസുമം ജോസഫ്, ജെ.എസ്.എസ് ഡയറക്ടര്‍ വി.ഉമ്മര്‍കോയ, ഡോ. കെ.ഉമ്മര്‍, പി.അനില്‍ പ്രസാദ്, പി.എസ്.എം. സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.