literary blog in govtHSS.KARUVARAKUNDU. .malappuram kerala editor RAJAN KARUVARAKUNDU PH. 9446880575.
Saturday, September 28, 2013
Sunday, September 15, 2013
THIRUVONASAMSAKAL....
ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത് തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരകുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്. ദേവൻമാരെപ്പോലും
അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്
മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും
ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ
ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ
വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന്
അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി.
ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും
അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ
ശിരസ്സ് കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ
വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്
ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും
വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ
പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.
എന്നാൽ മറ്റൊരു ഭാഷ്യവും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീർക്കാനായാന് വാമനൻ അവതാരമെടുത്തത് എന്നാണ്. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമുള്ള ഈ ഐതിഹ്യത്തിനു പക്ഷേ, അത്ര പ്രചാരമില്ല
എന്നാൽ മറ്റൊരു ഭാഷ്യവും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീർക്കാനായാന് വാമനൻ അവതാരമെടുത്തത് എന്നാണ്. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമുള്ള ഈ ഐതിഹ്യത്തിനു പക്ഷേ, അത്ര പ്രചാരമില്ല
Friday, September 13, 2013
നിങ്ങള്‍ക്കും പങ്കുചേരാം
ബ്ലോഗിലേക്ക് സ്വന്തമായ രചനകള്‍ ക്ഷണിക്കുന്നു. കുട്ടികളുടെയും അധ്യാപകരുടെയും രചനകള്‍ വേണ്ട പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നു. രചനകള്‍ അയയ്ക്കേണ്ട വിലാസംsaparyaghss@gmail.com
ഓണം 2013 ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കരുവാരകുണ്ട്.
വടംവലിമത്സരത്തിനുള്ള ഒരുക്കങ്ങള്‍.
സമ്മാനദാനം, ഡപ്യുട്ടി HM സുഹറാബി ടീച്ചര്‍ സപ ര്യ മലയാളം കലാസാഹിത്യ വേദി ഓണം പ്രശ്നോത്തരി രണ്ടാം സ്ഥാനം സുല്‍ത്താന്‍ 10.I |
സപര്യമലയാളം കലാസാഹിത്യ വേദി ഓണം പ്രശ്നോത്തരി ഒന്നാം സ്ഥാനം സ്നേഹ. 10.B |
ഓണപ്പാട്ടു് ആലാപനം, കെ. രാധിക ടീച്ചര്‍ |
ഉദ്ഘാടനം ,കെ.മോഹന്‍ദാസ്.HM |
പൂക്കളമത്സരം..... |
രാജന്‍ കരുവാരകുണ്ട്.
Thursday, September 12, 2013
ഓണം ,ചൊല്ലുകൾ
ഓണം
ലയാളികളുടെ
സംസ്ഥാനോത്സവമാണ്.
ലോകത്തിന്റെ
നാനാഭാഗത്തുമുള്ള മലയാളികൾ
ജാതിമത ഭേദമന്യേ ഈ ഉത്സവം
ആഘോഷിക്കുന്നു.
ചൊല്ലുകൾ
- അത്തം പത്തിന് പൊന്നോണം.
- അത്തം
പിറന്ന് പത്താം ദിനമാണ്
തിരുവോണമെന്ന് ധ്വനിപ്പിക്കുന്നു.
- അത്തം
പിറന്ന് പത്താം ദിനമാണ്
തിരുവോണമെന്ന് ധ്വനിപ്പിക്കുന്നു.
- അത്തം പത്തോണം.
- ചിങ്ങമാസത്തിലെ
അത്തം നക്ഷത്രം മുതൽ പത്തു
നാൾ ഓണം എന്നും അത്തംതൊട്ട്
പത്താം നാൾ തിരുവോണം എന്നും
സൂചിപ്പിക്കുന്നു.
- ചിങ്ങമാസത്തിലെ
അത്തം നക്ഷത്രം മുതൽ പത്തു
നാൾ ഓണം എന്നും അത്തംതൊട്ട്
പത്താം നാൾ തിരുവോണം എന്നും
സൂചിപ്പിക്കുന്നു.
- അത്തം വെളുത്താൽ ഓണം കറുക്കും.
- അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.
- അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
- ഉണ്ടെങ്കിലോണം
പോലെ അല്ലെങ്കിലേകാദശി.
- ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.
- ഉത്രാടം
ഉച്ചകഴുയുന്നതോടെ പിറ്റേന്നത്തെ
തിരുവോണത്തിനുള്ള ബഹളം
തുടങ്ങും. ഇതിൽ
വീട്ടിലെ സ്ത്രീജനങ്ങളാണ്
കഷ്ടപ്പെടുന്നതെന്ന്
ധ്വനിപ്പിക്കുന്നു.
- ഉത്രാടം
ഉച്ചകഴുയുന്നതോടെ പിറ്റേന്നത്തെ
തിരുവോണത്തിനുള്ള ബഹളം
തുടങ്ങും. ഇതിൽ
വീട്ടിലെ സ്ത്രീജനങ്ങളാണ്
കഷ്ടപ്പെടുന്നതെന്ന്
ധ്വനിപ്പിക്കുന്നു.
- ഉള്ളതുകൊണ്ട് ഓണം പോലെ.
- ഉള്ളവ
കൊണ്ട് പരമാവധി നല്ലതായി
കഴിയുക / കാര്യം
സാധിക്കുക.
- ഉള്ളവ
കൊണ്ട് പരമാവധി നല്ലതായി
കഴിയുക / കാര്യം
സാധിക്കുക.
- ഉറുമ്പു ഓണം കരുതും പോലെ.
- ഒന്നാമോണം
നല്ലോണം, രണ്ടാമോണം
കണ്ടോണം, മൂന്നാമോണം
മുക്കീം മൂളിം,
നാലാമോണം
നക്കീം തുടച്ചും,
അഞ്ചാമോണം
പിഞ്ചോണം, ആറാമോണം
അരിവാളും വള്ളിയും.
- ഓണം
കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
- ഓണം കേറാമൂല.
- പരിഷ്കാരങ്ങൾ
എത്തിനോക്കാത്ത സ്ഥലം.
- പരിഷ്കാരങ്ങൾ
എത്തിനോക്കാത്ത സ്ഥലം.
- ഓണം പോലെയാണോ തിരുവാതിര?
- ഓണം മുഴക്കോലുപോലെ.
- ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
- ഓണം വരാനൊരു മൂലം വേണം.
- ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
- ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
- ഓണത്തിനല്ലയൊ ഓണപ്പുടവ.
- ഓണത്തേക്കാൾ വലിയ വാവില്ല.
- ഓണമുണ്ട
വയറേ ചൂള പാടുകയുള്ളൂ.
- കാണം വിറ്റും ഓണമുണ്ണണം.
- ഓണത്തിന്
പ്രജകളെ കാണാൻ മഹാബലിയെത്തുമ്പോൾ
മനോദുഃഖമുളവാക്കുന്നതൊന്നും
അദ്ദേഹം ദർശിക്കരുതെന്ന്
മലയാളികൾ ആഗ്രഹിക്കുന്നു.
എല്ലാ
ദുരിതങ്ങൾക്കുമവധി കൊടുത്ത്,
മലയാളികൾ
ഓണമാഘോഷിക്കുന്നതിന് കാരണവും
അതാണ്. കാണം
വിറ്റും ഓണമുണ്ണണം
എന്ന പ്രയോഗത്തിന്റെ അടിസ്ഥാന
വികാരവുമിതാണ്.
കെട്ടുതാലി
വിറ്റായാലും ഓണത്തിന്
സമൃദ്ധിയായി ഭക്ഷണം കഴിക്കണം.
- ഓണത്തിന്
പ്രജകളെ കാണാൻ മഹാബലിയെത്തുമ്പോൾ
മനോദുഃഖമുളവാക്കുന്നതൊന്നും
അദ്ദേഹം ദർശിക്കരുതെന്ന്
മലയാളികൾ ആഗ്രഹിക്കുന്നു.
എല്ലാ
ദുരിതങ്ങൾക്കുമവധി കൊടുത്ത്,
മലയാളികൾ
ഓണമാഘോഷിക്കുന്നതിന് കാരണവും
അതാണ്. കാണം
വിറ്റും ഓണമുണ്ണണം
എന്ന പ്രയോഗത്തിന്റെ അടിസ്ഥാന
വികാരവുമിതാണ്.
കെട്ടുതാലി
വിറ്റായാലും ഓണത്തിന്
സമൃദ്ധിയായി ഭക്ഷണം കഴിക്കണം.
- തിരുവോണം തിരുതകൃതി.
- തിരുവോണത്തിനില്ലാത്തത്
തിരുവാതിരയ്ക്ക്.
ഓണപ്പാട്ടുകള്‍.
കറ്റകറ്റക്കയറിട്ടു
കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ …….
തുമ്പേലരിമ്പേലൊരീരമ്പന്‍തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ…….
ചന്തത്തില്‍മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവന്‍ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീര്‍ത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ…….
പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി…….
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി…..
കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ …….
തുമ്പേലരിമ്പേലൊരീരമ്പന്‍തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ…….
ചന്തത്തില്‍മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവന്‍ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീര്‍ത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ…….
പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി…….
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി…..
മാവേലി നാടു വാണീടും കാലം
മാവേലി നാടു വാണീടും കാലം
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
Wednesday, September 11, 2013
Sunday, September 8, 2013
Electronic voting ghss karuvarakundu,inaugurated by deputy HM
Subscribe to:
Posts (Atom)