കരുവാരകുണ്ട് : ചുങ്കത്തറയില്‍ വെച്ച് നടന്ന സ്കൌട്ട് ആന്‍ഡ് ഗൈട്സിന്റെ ജില്ലാരാല്ലിയില്‍ കരുവാരകുണ്ട് ഗവേന്മേന്റ്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി . എണ്ണൂറിലധികം കുട്ടികള്‍ പങ്കെടുത്ത മൂന്നു ദിവസത്തെ രാല്ലിയില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച് മികവിന്റെ കേന്ദ്രമായ കരുവരകുണ്ടിന്റെ മക്കള്‍ യശസ്സുയര്‍ത്തി . വെറും മൂന്ന് പോയന്റിന്റെ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത് . സ്കില്ലോരമയിലും പെയിന്റിങ്ങിലും ക്വിസ് മത്സരത്തിലും വിദ്യാര്‍ത്തികള്‍ ഒന്നാം സ്ഥാനം നേടി .
No comments:
Post a Comment