Tuesday, January 24, 2012

state kalolsavam arabic aksharaslogam 2nd A Grade

MUNAVIRALI.10.I.GHSS.KARUVARAKUNDU


state kalolsavam arabic aksharaslogam 2nd A Grade

സ്‌നേഹതീരം പദ്ധതി വീണ്ടും; ലക്ഷ്യം നൂറുശതമാനം ..ghss.karuvarakundu


സ്‌നേഹതീരം പദ്ധതി വീണ്ടും; ലക്ഷ്യം നൂറുശതമാനം
Posted on: 24 Jan 2012


കരുവാരകുണ്ട്: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹതീരം പദ്ധതിക്ക് തുടക്കമായി. സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന രാത്രികാല പഠന സഹവാസ ക്യാമ്പാണിത്. സ്‌കൂളിന്റെ മാതൃകാ സ്‌കൂള്‍ പദ്ധതികളുടെ ഭാഗമായാണ് സ്‌നേഹതീരം പദ്ധതികള്‍ നടപ്പാക്കിയത്. ഇത്തവണ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുന്‍വര്‍ഷത്തെ വിജയശതമാനം 78 ആണ്. ഇത് നൂറിലെത്തിക്കാനുള്ള കഠിനശ്രമവുമായാണ് ഇത്തവണ അധ്യാപകരും വിദ്യാര്‍ഥികളും സ്‌നേഹതീരം പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. തുടക്കത്തില്‍ 83 ശതമാനം വിജയം നേടാനായെങ്കിലും വിദ്യാര്‍ഥികള്‍ ഏറ്റവുമധികം അഡ്മിഷന്‍ നേടിയ കഴിഞ്ഞ അധ്യയനവര്‍ഷം ശതമാനത്തില്‍ നേരിയ കുറവ് സംഭവിക്കുകയാണുണ്ടായത്.

സ്‌നേഹതീരം പദ്ധതി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കെ.ഹംസക്കുട്ടി അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.മുഹമ്മദ്, കെ.റംല, കുര്യച്ചന്‍ കോലഞ്ചേരി, പി.തങ്ക, വി.സാറ, പ്രധാനാധ്യാപകന്‍ എ.എം. സത്യന്‍, എം.അബ്ദുള്‍ മജീദ്, പി.എം. മന്‍സൂര്‍, രാജന്‍ കരുവാരകുണ്ട്, എ. അപ്പുണ്ണി, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tuesday, January 17, 2012

കരുവാരക്കുണ്ട്.ഗവ ഹയര്‍സെക്കന്റെറി സ്കൂളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും .ശിവശങ്കരന്‍ I.A.S

അടുത്ത രണ്ടു വര്‍ഷംകൊണ്ട് കരുവാരക്കുണ്ട്.ഗവ ഹയര്‍സെക്കന്റെറി സ്കൂളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും .ശിവശങ്കരന്‍ I.A.S
പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്താന്‍ ഭൗതീകസാഹചര്യങ്ങളും മറ്റു
സൗകര്യങ്ങളും ഒരുക്കും .അതിനു തുടക്കം കുറിക്കുന്ന വേദിയായി ഞാനിതിനെ കാണുന്നു. കുട്ടിയെ പൂര്‍ണമായുള്‍ക്കൊണ്ട് കുട്ടിയുടെ അധ്യാപകനായിമാറാന്‍ നിങ്ങള്‍ക്ക് കഴിയണം. മാതൃകാ വിദ്യാലയത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റാഫ് മീറ്റിങ് കൂടി സ്കൂളിന്റെ സാധ്യതയും പരിമിതിയും അറിയിക്കണം.SEMAT നെഅയക്കാം. ഫെബ്രവരി 13-ന് ഞാന്‍ സ്കൂളിലേക്ക് വരാമെന്നും പൊ തുവിദ്യാഭ്യാസസെക്രട്ടറിപറ‍ഞ്ഞു. I.T@സ്കൂള്‍ എക്സിക്യുട്ടീവ് ഡയറക്ടര കെ അന്‍വര്‍ സാദത്ത് പദ്ധതി വിശകലനം ചെയ്തു .

Sunday, January 15, 2012

seminar.it@school,ghss karuvarakundu


കുട്ടിക്കൊരു ലാപ്‌ടോപ് പദ്ധതി തുടങ്ങി ഈ കുട്ടികള്‍ ഇനി 'ഇ' കുട്ടികള്‍
Posted on: 10 Jan 2012


തിരൂരങ്ങാടി/കരുവാരകുണ്ട് (മലപ്പുറം): ഐ.ടി അറ്റ് സ്‌കൂള്‍ നടപ്പാക്കുന്ന 'കുട്ടിക്കൊരു ലാപ്‌ടോപ്' പദ്ധതി ജില്ലയിലെ തിരഞ്ഞെടുത്ത രണ്ട് സ്‌കൂളുകളില്‍ തുടങ്ങി. തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ടൂറിസംവകുപ്പ് മന്ത്രി എ.പി. അനില്‍കുമാറും വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു സ്‌കൂളിന് 100 ലാപ്‌ടോപ് ആണ് നല്‍കുന്നത്. നല്ല കാര്യങ്ങള്‍ക്കുവേണ്ടിയാണ് ലാപ്‌ടോപ് കുട്ടികള്‍ ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പാക്കണമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

കരുവാരകുണ്ട് സ്‌കൂളില്‍ ഇതേസമയം നടന്ന ഉദ്ഘാടനച്ചടങ്ങ് മന്ത്രി ലാപ്‌ടോപ്പിലൂടെ തത്സമയം വീക്ഷിക്കുകയും മന്ത്രി എ.പി. അനില്‍കുമാറുമായി അല്പനേരം സംസാരിക്കുകയും ചെയ്തു.

പി.ടി.എ അധ്യക്ഷന്‍ സി.പി. അബ്ദുറഹ്മാന്‍കുട്ടി, ഐ.ടി അറ്റ് സ്‌കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ടി. കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. മൊയ്തീന്‍, പി.എം.എ സലാം, അരിമ്പ്ര മുഹമ്മദ്, കെ.എം. മൊയ്തീന്‍കോയ, പ്രിന്‍സിപ്പല്‍ കെ. ഉഷ, പി. വത്സല എന്നിവര്‍ സംസാരിച്ചു.

കരുവാരകുണ്ടില്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. ജല്‍സീമിയ അധ്യക്ഷത വഹിച്ചു. കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പി. അയിഷ, ഐ.ടി അറ്റ് സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍സാദത്ത്, പി. ബെസ്റ്റി, പ്രിന്‍സിപ്പല്‍ സി. സുമതി, പ്രധാനാധ്യാപകന്‍ എ.എം. സത്യന്‍, പി.ടി.എ പ്രസിഡന്റ് എ.കെ. ഹംസക്കുട്ടി, ഉമ്മച്ചന്‍ തെങ്ങുംമൂട്ടില്‍, വി. ഉമ്മര്‍കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആറ് സ്‌കൂളുകളിലാണ് പരീക്ഷണാര്‍ഥം പദ്ധതി തുടങ്ങുന്നത്. ഇതില്‍ രണ്ട് സ്‌കൂളുകള്‍ ലഭിച്ചത് മലപ്പുറം ജില്ലയ്ക്കാണ്.

മാതൃദിനം ആഘോഷിച്ചു
Posted on: 12 Jan 2012


കരുവാരകുണ്ട്: കരുവാരകുണ്ട് അരവിന്ദ വിദ്യാനികേതനില്‍ തിരുവാതിര മഹോത്സവം മാതൃദിനമായി ആഘോഷിച്ചു. കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക കെ. രാധിക മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ മാലതി, ശ്രീദേവി എന്നിവര്‍ മാതൃപൂജയ്ക്ക് നേതൃത്വംനല്‍കി. എ. വിനോദ്, പി. ദേവയാനി എന്നിവര്‍ പ്രസംഗിച്ചു.

Wednesday, January 11, 2012

കുട്ടിക്കൊരു ലാപ്‌ ടോപ്‌ പദ്ധതി ഉല്‍ഘാടനം 9.1.2012.GHSS KARUVARAKUNDU

കുട്ടിക്കൊരു ലാപ്‌ ടോപ്‌ പദ്ധതി ഉല്‍ഘാടനം

ശ്രി.എ.പി .അനില്‍കുമാര്‍ (ടൂറിസം മിനിസ്റ്റര്‍ )
ശ്രി അന്‍വര്‍ സാദത്ത് (എക്സി കുട്ടിവ് ഡയരക്ടര്‍  ഐ ടി  @സ്കൂള്‍ കേരള )

വിഡിഓ കോണ്‍ഫരന്‍സ് 

ഒവരാള്‍ ചാമ്പ്യന്‍ ഷിപ്‌ ഐ ടി  മേള വണ്ടൂര്‍ സബ് ഡിസ്റ്റ് . ജി എച് എസ എസ കരുവാരകുണ്ട്

വിഡിഓ കോണ്‍ഫരന്‍സ് 


പുതിയ ലാപ്‌ ടോപ്‌ 

Tuesday, January 3, 2012

ജി എച് .എസ് .എസ് . കരുവാരകുണ്ട് അമ്പതാം വാര്‍ഷികം.

സ്വാഗത സംഘം രൂപികരിച്ചു .സബ് കമ്മിറ്റികള്‍ നിലവില്‍ വന്നു .
ഘോഷ യാത്ര  ജനുവരി മാസം അവസാന വാരം .ഫെബ്രുവര്യില്‍ കുട്ടികളുടെ രക്ത  ഗ്രൂപ്പ് നിര്‍ണയ  ക്യാമ്പ്‌ 'മെഡിക്കല്‍ ക്യാമ്പ്‌ .കലാപരിപാടികള്‍   .പൂര്‍വ വിദ്യാര്‍ഥി സംഗമം ,സെമിനാറുകള്‍ ,പഴയകാല അധ്യാപകരെ ,ആദരിക്കല്‍ ,പൂര്‍വ വിദ്യാര്‍ഥി കളുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചു ലക്ഷം  രൂപയുടെ ജൂബിലി സ്മാരകം നിര്‍മാണം ,മാഗസിന്‍ ,കവി യരങ്ങു, വിവിധ സാഹിത്യ കല  മത്സരെങ്ങള്‍,കായിക മേളാ,തുടങ്ങിയ പരിപാടികള്‍ ...