Sunday, January 15, 2012

seminar.it@school,ghss karuvarakundu


കുട്ടിക്കൊരു ലാപ്‌ടോപ് പദ്ധതി തുടങ്ങി ഈ കുട്ടികള്‍ ഇനി 'ഇ' കുട്ടികള്‍
Posted on: 10 Jan 2012


തിരൂരങ്ങാടി/കരുവാരകുണ്ട് (മലപ്പുറം): ഐ.ടി അറ്റ് സ്‌കൂള്‍ നടപ്പാക്കുന്ന 'കുട്ടിക്കൊരു ലാപ്‌ടോപ്' പദ്ധതി ജില്ലയിലെ തിരഞ്ഞെടുത്ത രണ്ട് സ്‌കൂളുകളില്‍ തുടങ്ങി. തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ടൂറിസംവകുപ്പ് മന്ത്രി എ.പി. അനില്‍കുമാറും വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു സ്‌കൂളിന് 100 ലാപ്‌ടോപ് ആണ് നല്‍കുന്നത്. നല്ല കാര്യങ്ങള്‍ക്കുവേണ്ടിയാണ് ലാപ്‌ടോപ് കുട്ടികള്‍ ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പാക്കണമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

കരുവാരകുണ്ട് സ്‌കൂളില്‍ ഇതേസമയം നടന്ന ഉദ്ഘാടനച്ചടങ്ങ് മന്ത്രി ലാപ്‌ടോപ്പിലൂടെ തത്സമയം വീക്ഷിക്കുകയും മന്ത്രി എ.പി. അനില്‍കുമാറുമായി അല്പനേരം സംസാരിക്കുകയും ചെയ്തു.

പി.ടി.എ അധ്യക്ഷന്‍ സി.പി. അബ്ദുറഹ്മാന്‍കുട്ടി, ഐ.ടി അറ്റ് സ്‌കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ടി. കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. മൊയ്തീന്‍, പി.എം.എ സലാം, അരിമ്പ്ര മുഹമ്മദ്, കെ.എം. മൊയ്തീന്‍കോയ, പ്രിന്‍സിപ്പല്‍ കെ. ഉഷ, പി. വത്സല എന്നിവര്‍ സംസാരിച്ചു.

കരുവാരകുണ്ടില്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. ജല്‍സീമിയ അധ്യക്ഷത വഹിച്ചു. കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പി. അയിഷ, ഐ.ടി അറ്റ് സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍സാദത്ത്, പി. ബെസ്റ്റി, പ്രിന്‍സിപ്പല്‍ സി. സുമതി, പ്രധാനാധ്യാപകന്‍ എ.എം. സത്യന്‍, പി.ടി.എ പ്രസിഡന്റ് എ.കെ. ഹംസക്കുട്ടി, ഉമ്മച്ചന്‍ തെങ്ങുംമൂട്ടില്‍, വി. ഉമ്മര്‍കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആറ് സ്‌കൂളുകളിലാണ് പരീക്ഷണാര്‍ഥം പദ്ധതി തുടങ്ങുന്നത്. ഇതില്‍ രണ്ട് സ്‌കൂളുകള്‍ ലഭിച്ചത് മലപ്പുറം ജില്ലയ്ക്കാണ്.

മാതൃദിനം ആഘോഷിച്ചു
Posted on: 12 Jan 2012


കരുവാരകുണ്ട്: കരുവാരകുണ്ട് അരവിന്ദ വിദ്യാനികേതനില്‍ തിരുവാതിര മഹോത്സവം മാതൃദിനമായി ആഘോഷിച്ചു. കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക കെ. രാധിക മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ മാലതി, ശ്രീദേവി എന്നിവര്‍ മാതൃപൂജയ്ക്ക് നേതൃത്വംനല്‍കി. എ. വിനോദ്, പി. ദേവയാനി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment