Tuesday, February 21, 2012

SSLC സഹവാസ ക്യാമ്പ് 2012 FEB 6 to MARCH 10.....


സഹവാസ ക്യാമ്പ് ,രാത്രി 7  മുതല്‍ 10 വരെ  3  വിഷയം വായന.....



പുലര്‍ച്ചെ 4  മുതല്‍ 4 .20  വരെ  പി.ടി .തുടര്‍ന്ന് 6 .45 വരെ  2 വിഷയം   വായന ,
ക്യാമ്പിന്റെ ആദ്യ ദിനം മജീദ്‌ മാസ്റ്റര്‍ അപ്പുണ്ണി മാസ്റ്റര്‍ രാജേന്ദ്രന്‍ മാസ്റ്റര്‍ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ നെദൃത്വം നല്‍കി .ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ്‌ മാസ്റ്റര്‍  പി ടി എ  പ്രസിഡന്റ്‌ ഹംസക്കുട്ടി എന്നിവര്‍ പങ്കെടുത്തു .ക്യാമ്പ്‌ ഒരു മാസംകൊണ്ടുപോകാനാണ്‌ തീരുമാനം ...

 




Saturday, October 15, 2011

Tuesday, October 4, 2011


സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരണത്തിനായി വിദ്യാര്‍ഥികള്‍..

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരണത്തിനായി വിദ്യാര്‍ഥികള്‍ വീടുകള്‍ കയറിയിറങ്ങി

കരുവാരകുണ്ട്: ആര്‍ക്കും ഉപയോഗിക്കാവുന്നതും വൈറസുകളില്ലാത്തതുമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുന്നതിനായി വിദ്യാര്‍ഥികള്‍ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി. കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് 'സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാചരണ'ത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകളുമായി ജനങ്ങളിലേക്കിറങ്ങിയത്. പരിപാടിക്ക് വന്‍ സ്വീകാര്യതയാണ് ജനങ്ങളുടെ ഇടയില്‍നിന്ന് ലഭിച്ചത്. കമ്പ്യൂട്ടറുകളുള്ള സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ അന്വേഷിച്ചിറങ്ങിയാണ് കുട്ടികള്‍ ബോധവത്കരണം സംഘടിപ്പിച്ചത്.

ഉബുണ്ടു എന്ന സോഫ്റ്റ്‌വെയറാണ് കുട്ടികള്‍ പരിചയപ്പെടുത്തിയത്. സ്‌കൂളിലെ ഐ.ടി ക്ലബ് കുട്ടികള്‍ ലാപ്‌ടോപ്പുമായായിരുന്നു ബോധവത്കരണം നടത്തിയത്. പരിപാടിയില്‍ നൂറോളം ക്ലബ്ബംഗങ്ങള്‍ പങ്കെടുത്തു.

പരിപാടി മാതൃകാ സ്‌കൂള്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി. ഉമ്മര്‍കോയ ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികളായ ഹിബ മെഹബൂബ, സജാദ് എം, റാഷിദ് കെ.ടി എന്നിവര്‍ നേതൃത്വംനല്‍കി. സ്മാര്‍ട്ട് സ്‌കൂള്‍ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍ എ. ഷാജഹാന്‍, കെ. മുഹമ്മദ്, എ. അബ്ദുറഹ്മാന്‍, എം. മണി, പി. മുഹമ്മദ് മന്‍സൂര്‍, പി. ഉണ്ണികൃഷ്ണന്‍, എം. മജീദ്, രാജന്‍ കരുവാരകുണ്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Wednesday, August 31, 2011



No comments:

Post a Comment