literary blog in govtHSS.KARUVARAKUNDU. .malappuram kerala editor RAJAN KARUVARAKUNDU PH. 9446880575.
Sunday, October 27, 2013
WANDOOR SUB DT SASTHROLSAVAM 2013 GHSS KARUVARAKUNDU: SASTHROLSAVAM GHSS KARUVARAKUNDU , SOCIAL SCIENCE ...
WANDOOR SUB DT SASTHROLSAVAM 2013 GHSS KARUVARAKUNDU: SASTHROLSAVAM GHSS KARUVARAKUNDU , SOCIAL SCIENCE ...: WORK EXPERIENCE FAIR (ON THE SPOT) 30-10-13 ITEMS VANASREE (LP, UP, HS, HSS/VHSS) ...
Friday, October 25, 2013
Monday, October 14, 2013
ഹൃദയങ്ങള്‍
കോര്‍ത്തിണക്കുന്ന സ്നേഹച്ചരടു്....
(കവിത)
നംമ്പര്‍
നാലു് ..4
ജീവിതവര്‍ണങ്ങള്‍
ഏറ്റു വാങ്ങി
ഉല്ലാസക്കൊടുമുടിയുടെ
മുകള്‍ത്തട്ടിലേറി
ജീവിതനൗകയിലൂടെ
സഞ്ചരിക്കവേ,
അറിഞ്ഞിരുന്നില്ല
ഞാന്‍-
കൂര്‍ത്ത
കരിങ്കല്‍ ച്ചീളുകനള്‍
എനിക്കായി-
കാത്തിരിക്കുന്നുണ്ടെന്ന
സത്യം.
എന്ക്കായി
മാത്രം ജീവിച്ച നാളുകളില്‍
എന്റെ
കൈകള്‍ പിഴുതെറിഞ്ഞത്,
നിര്‍മലസ്നേഹത്തിന്റെ
വ്യതിരക്തമാം അടിവേരുകള്‍.
ഇന്നിനുവേണ്ടിമാത്രമായെന്നെ
സൗഹൃദച്ചരടില്‍-
കൂട്ടിക്കെട്ടിയവരൊക്കെയും
ജീവിതദുഖത്തില്‍,
എന്നെ
ഏകാകിയാക്കി മറഞ്ഞത്-
അകലേക്കു്...
ഒടുവില്‍
-
ഞാന്‍
പാഴാക്കിപ്പോയനിമിഷങ്ങളൊക്കെയും
എനിക്കുനേരെ
നോക്കിനിന്നു് കൊഞ്ഞനം കുത്തി.
ഇന്നലേകളിലേക്കു
തിരിഞ്ഞുനോക്കുമ്പോള്‍
അകന്നുപോയബന്ധങ്ങള്‍
എന്റെ കണ്ണുനനക്കുന്നു.
ഏകാകിയായി
ദിശയറിയാതെ ,
നിശബ്ദരാത്രിയില്‍
കണ്ണുമിഴിച്ചു കിടക്കുമ്പോള്‍,
ജീവിത
ത്തില്‍ നിന്നു് ഒളിച്ചോടിയില്ല.
അപ്പോഴും
നിര്‍മല
സ്നേഹം തിരിച്ചുകിട്ടുമെന്നു്-
ഹൃദയം
മന്ത്രിച്ചുകൊണ്ടിരുന്നു.
നിലാവുറങ്ങിയ
നിശയില്‍-
അതിവിദൂരത്തു
പ്രത്യക്ഷപ്പെട്ട നക്ഷത്ര
ബിന്ദു-
എന്റെഹൃദയത്തില്‍
പ്രകാശം തെളിച്ചു്
തിളങ്ങി
നിന്നു.
_-O-*************************
Friday, October 4, 2013
ചെറുകഥാശില്പശാലയും അബുഇരിങ്ങാട്ടിരിക്കു് സ്വീകരണവും. 2.10. 13 KARUVARAKUNDU GHSS .
ചെറുകഥാശില്പശാലയും അബുഇരിങ്ങാട്ടിരിക്കു് സ്വീകരണവും.
നല്ല മനുഷ്യരിൽ നിന്നേ മഹത്തായ രചനകൾ
ഉണ്ടാവൂ: അബു ഇരിങ്ങാട്ടിരി
കരുവാരക്കുണ്ട്: നല്ല മനുഷ്യരായി വളരാനാണ് വിദ്യാർഥികൾ ആത്യന്തികമായി
പരിശ്രമിക്കേണ്ടതെന്നും നല്ല മനസ്സുകളിൽ നിന്നേ മഹത്തായ സൃഷ്ടികൾ പിറവി
കൊള്ളുകയുള്ളൂവെന്നും കഥാകൃത്തും നോവലിസ്റ്റുമായ അബു ഇരിങ്ങാട്ടിരി പറഞ്ഞു.
സപര്യ കലാ സാഹിത്യ വേദി കരുവാരക്കുണ്ട് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ഏകദിന
ചെറുകഥാ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും ജാലകത്തി ലൂടെയാണ്
ലോകത്തെ നോക്കി കാണേണ്ടതെന്നും നന്മയുടെയും മാനവികതയുടെയും സുഗന്ധം പരത്തി
ജീവിതവിജയം നേടാൻ അങ്ങനെ മാത്രമേ സാധിക്കുകയുള്ളൂവെന്നും അത്തരക്കാരിൽ
നിന്നാണ് പ്രകാശം പരത്തുന്ന കഥകളും കവിതകളും ഉണ്ടാവുകയുള്ളൂ എന്നും അബു
ഇരിങ്ങാട്ടിരി പറഞ്ഞു.
അബ്ദുള്ള കെ വി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സപര്യയുടെ ഉപഹാരം കരുവാരക്കുണ്ട്
ഹൈസ്കൂൾ അസിസ്റ്റന്റ് എച്ച് എം സുഹ്റാബി അബു ഇരിങ്ങാട്ടിരിക്ക് സമ്മാനിച്ചു.
എ. അപ്പുണ്ണി, എം ജേക്കബ്, എ അബ്ദുറഹിമാൻ, എ ഷാജഹാൻ എന്നിവര് പ്രസംഗിച്ചു.
ശേഷം എഴുത്തുകാരനുമായി കുട്ടികൾ നടത്തിയ സംവാദം ഏറെ ഹൃദ്യമായി. ശിബിയ ജബിൻ,
ശ്രേയസ്സ്, സുൽത്താൻ കെ, അഞ്ജലി, മേഘ പി എന്നിവർ കഥകൾ എഴുതി അവതരിപ്പിച്ചു.
രാജൻ കരുവാരക്കുണ്ട് സ്വാഗതവും സുൽത്താൻ കെ നന്ദിയും പറഞ്ഞു.
ഫോട്ടോ: കരുവാരക്കുണ്ട് സപര്യ കലാ സാഹിത്യവേദി സംഘടിപ്പിച്ച ഏകദിന ചെറുകഥാ
ശിൽപശാലയിൽ കഥാകൃത്ത് അബു ഇരിങ്ങാട്ടിരി ക്ലസ്സെടുക്കുന്നു.
അഞ്ജലി കഥ അവതരിപ്പിക്കുന്നു. |
ക്യാമ്പ് അംഗങ്ങള്‍ |
ക്യാമ്പ് അംഗങ്ങള്‍ |
പ്രാര്‍ത്ഥനയോടെ.. |
കഥയുടെ പകല്‍.. |
കഥയുടെ പകല്‍.. |
രാജന്‍കരുവാരകുണ്ടു് |
അബുഇരിങ്ങാട്ടിരി............ |
അരങ്ങ് അവാര്‍ഡ് നേടിയ അബുഇരിങ്ങാട്ടിരിക്കു് സപര്യയുടെ ഉപഹാരം. |
അബ്ദുള്ള കെ വി കെ |
ചായത്തിരക്കു്.. |
സുഹറാബി ടീച്ചര്‍ |
ജേക്കബ് മാസ്ററര്‍ |
,,കുട്ടികളുടെ കഥകള്‍,, |
അവയവങ്ങള്‍..75 കോപ്പി വിതരണം കഥാകൃത്ത്.. |
കഥ:- 1. മോഹഹൃദയം.
മുറ്റത്തെ
മുല്ലപ്പൂ വിരിഞ്ഞു...
കിഴക്കന്‍
കാറ്റില്‍ തന്റെ സുഗന്ധം
പരത്തുവാന്‍ മുല്ലപ്പൂവിന്
മോഹം.
ആദ്യമായി
ലോകത്തെ കണ്ട മുല്ലപ്പൂവിന്റെ
ആശ നിറവേറ്റി കിഴക്കന്‍ കാറ്റ്
അകലങ്ങളിലേക്ക് പറന്നുയര്‍ന്നു.
തന്റെ
പ്രിയകൂട്ടുകാരനായി ചിത്രശലഭം
മുല്ലപ്പൂവിന്റെ മനം
കവര്‍ന്നു.രണ്ടു
ദിവസം കഴിഞ്ഞപ്പോള്‍ അമ്മു
പൂവിനെ തന്റെ കൂന്തലില്‍
ചൂടി,
മുല്ലപ്പൂവിന്
അമ്മുവിന്റെ കൂന്തലിലെ കാച്ചിയ
എണ്ണയുടെ ഗന്ധം .
ഇവയെല്ലാം
വീക്ഷിച്ച് ആല്‍മര മുത്തച്ഛന്‍
അകലങ്ങളിലേക്കു കണ്ണും നട്ട്
ഇരുന്നുപോയി.
ശ്രേയസ്
എം.എസ്
VIII-F
കഥ:2
കഥ:2
കാഴ്ചയുടെ
സ്പര്‍ശനം.
ആകാശം
നിറം
വെക്കാന്‍ തുടങ്ങി.
കുഴിമടിയനെന്നപോലെ
സൂര്യനും കവിതയും ഒരു
നെടുവീര്‍പ്പോടെ എഴുനേറ്റു.
മെഴുകുതിരിയെവിടെ...?
വിറച്ചുകൊണ്ടിരിക്കുന്ന
കൈകള്‍ ആ മെഴുകുതിരിക്കായ്
പരതാന്‍ തുടങ്ങി,എങ്ങനെയോ
അറിയാതെ അവള്‍ അടുക്കി
വെച്ചിരുന്ന കുപ്പിവളകള്‍
താഴെ വീണു.
ആ
ശബ്ദം കേട്ടിട്ടായിരിക്കാം
അവളുടെ അച്ഛന്‍ ഹാജരായി.
എന്താണവിടെയെന്ന്
ശബ്ദിച്ച് അച്ഛന്‍വന്ന്മെഴുകുതിരികത്തിച്ചു.അവളൊന്നും
മിണ്ടിയില്ല.അപ്പോള്‍
അവളുടെ കണ്ണില്‍ ചുവപ്പ്
നിറം പ്രത്യക്ഷപ്പെട്ടു.അതെ
ചുവപ്പു ലോകം.
അവള്‍
വെളുത്ത വടി ചോദിച്ചു.
അച്ഛന്‍ കൊടുത്തു.
അവള്‍
ദിശ മനസ്സിലാക്കി മുന്നോട്ടു
നീങ്ങി.
പൊടുന്നനെ
അവള്‍ക്കു തോന്നി.
ദൈവമേ
ഇതു സ്വപ്നമോ,
അല്ല...!പുറം
ലോകത്തെ സൂര്യ വെളിച്ചവും
മലകളും കുയിലുകളും കാക്കകളും....
വീടുകളും
മതിവരുവോളം അവള്‍ പുതിയ
ലോകത്തെ നോക്കി നിന്നു...
"ദൈവമേ...
ഇത്
സ്വപ്നമോ....!''
ഷഹ്ന
മോള്‍
VII-A
Subscribe to:
Posts (Atom)