ഹൃദയങ്ങള്‍
കോര്‍ത്തിണക്കുന്ന സ്നേഹച്ചരടു്....
(കവിത)
നംമ്പര്‍
നാലു് ..4
ജീവിതവര്‍ണങ്ങള്‍
ഏറ്റു വാങ്ങി
ഉല്ലാസക്കൊടുമുടിയുടെ
മുകള്‍ത്തട്ടിലേറി
ജീവിതനൗകയിലൂടെ
സഞ്ചരിക്കവേ,
അറിഞ്ഞിരുന്നില്ല
ഞാന്‍-
കൂര്‍ത്ത
കരിങ്കല്‍ ച്ചീളുകനള്‍
എനിക്കായി-
കാത്തിരിക്കുന്നുണ്ടെന്ന
സത്യം.
എന്ക്കായി
മാത്രം ജീവിച്ച നാളുകളില്‍
എന്റെ
കൈകള്‍ പിഴുതെറിഞ്ഞത്,
നിര്‍മലസ്നേഹത്തിന്റെ
വ്യതിരക്തമാം അടിവേരുകള്‍.
ഇന്നിനുവേണ്ടിമാത്രമായെന്നെ
സൗഹൃദച്ചരടില്‍-
കൂട്ടിക്കെട്ടിയവരൊക്കെയും
ജീവിതദുഖത്തില്‍,
എന്നെ
ഏകാകിയാക്കി മറഞ്ഞത്-
അകലേക്കു്...
ഒടുവില്‍
-
ഞാന്‍
പാഴാക്കിപ്പോയനിമിഷങ്ങളൊക്കെയും
എനിക്കുനേരെ
നോക്കിനിന്നു് കൊഞ്ഞനം കുത്തി.
ഇന്നലേകളിലേക്കു
തിരിഞ്ഞുനോക്കുമ്പോള്‍
അകന്നുപോയബന്ധങ്ങള്‍
എന്റെ കണ്ണുനനക്കുന്നു.
ഏകാകിയായി
ദിശയറിയാതെ ,
നിശബ്ദരാത്രിയില്‍
കണ്ണുമിഴിച്ചു കിടക്കുമ്പോള്‍,
ജീവിത
ത്തില്‍ നിന്നു് ഒളിച്ചോടിയില്ല.
അപ്പോഴും
നിര്‍മല
സ്നേഹം തിരിച്ചുകിട്ടുമെന്നു്-
ഹൃദയം
മന്ത്രിച്ചുകൊണ്ടിരുന്നു.
നിലാവുറങ്ങിയ
നിശയില്‍-
അതിവിദൂരത്തു
പ്രത്യക്ഷപ്പെട്ട നക്ഷത്ര
ബിന്ദു-
എന്റെഹൃദയത്തില്‍
പ്രകാശം തെളിച്ചു്
തിളങ്ങി
നിന്നു.
_-O-*************************
No comments:
Post a Comment