കരുവാരകുണ്ട്: കരുവാരകുണ്ട് ഗവ.ഹയര്‍ സെക്കന്‍ഡറിസ്‌കൂളിലെ ജൂനിയര്‍ റെഡ് ക്രോസ്സിന് കീഴില്‍ ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. സ്‌കൂളില്‍നിന്ന് കരുവാരകുണ്ട് കിഴക്കേത്തലയിലേക്ക് യുദ്ധവിരുദ്ധ റാലി നടത്തി. തുടര്‍ന്ന് കിഴക്കേത്തല അങ്ങാടിയില്‍ നടന്ന യുദ്ധവിരുദ്ധ പ്രതിജ്ഞ പി.സിതാര ചൊല്ലിക്കൊടുത്തു. സി.ഉമ്മര്‍, എ.ഷാജഹാന്‍, രാജന്‍ കരുവാരകുണ്ട്, വി.ഉമ്മര്‍കോയ, എ.അപ്പുണ്ണി, എ.എം.സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. |
No comments:
Post a Comment