സപര്യ മലയാളം സാഹിത്യ വേദി ഈ വര്‍ഷവും വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.എല്ലാവരുടെയും സ്നേഹവും സഹകരണവുമാണ് ഒരു പതിറ്റാണ്ട് മുതലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കിയത് .
കഥ ,കവിത ,നാടകം ,തിരക്കഥ ,കാര്‍ട്ടൂണ്‍ ശില്പസലകള്‍,മുദ്രക്ഷരങ്ങള്‍ ,സിനിമ പഠന യാത്രഒരുനാള് ഒരു കൃതി ,ലിറ്റില്‍ മാസിക ,കൈയ്യേഴ്ത്തു മാസിക ,എന്നിവ യാണ് പ്രധാന പ്രവേര്‍ത്തനങ്ങള്‍ .mathrubhumi....
സപര്യ സാഹിത്യവേദി ഉദ്ഘാടനംചെയ്തു കരുവാരകുണ്ട്: മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സപര്യ മലയാളം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു. സി.കെ. ഷാജി ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനംചെയ്തു. 'ഒരു നാള്‍ ഒരു കൃതി' എന്ന പരിപാടി വിദ്യാര്‍ഥിനിയായ പി. ജഫ്‌ന അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി. സുനില്‍, ഡെപ്യൂട്ടി പ്രധാനാധ്യാപിക കെ. സുഹ്‌റാബി, പി. അബ്ദുറഹ്മാന്‍, മുരളി, എ. അപ്പുണ്ണി, വി. നാരായണന്‍, എ. ഷാജഹാന്‍, ജിനാന എന്നിവര്‍ പ്രസംഗിച്ചു. രാജന്‍ കരുവാരകുണ്ട്, എം. മണി, ജി. രമാദേവി, കെ. രാധിക തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
No comments:
Post a Comment