Wednesday, August 31, 2011

velutha pookalude amma.

ജുവനൈല്‍ ഹോമുകള്‍ കുട്ടികളുടെ ജയില്‍ ആവരുത്. സ്നേഹവും കരുണയും പൂക്കളായി പെയ്തിറങ്ങുന്ന മഹാവൃക്ഷ ചുവടായി അവിടെ മാറുമ്പോള്‍ കുട്ടികള്‍ സമൂഹത്തിനു വേണ്ടപ്പെട്ടവരായി വളരുന്നു .

Friday, August 19, 2011

johnson master anusmaranam,saparya malayalam vedi

    മലയാളിക്ക് നിരവധി  മധുരഗാനങ്ങള്‍ നല്‍കി ജോന്സണ്‍ മാഷ്  വിടപറഞ്ഞു ..സംഗീതത്തില്‍ ഒരു പൂകാലം പിന്നിടുമ്പോള്‍ സപര്യ മലയാളംകലാസാഹിത്യ വേദി അനുസ്മരണ പ്രഭാഷണം നടത്തി .അമല്‍ ജോണ്‍സന്‍ കണ്ണീര്‍ പൂവിന്റെ ..എന്നഗാനം ആലപിച്ചു .എം മണി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .എ അപ്പുണ്ണി മാസ്റ്റര്‍ ശഹാന മുബാഷിര്‍ ,സ്മൃതി ,രാജന്‍ കരുവാരകുണ്ട്,ജിനാന.എ.കെ തുടങ്ങിയവര്‍ സംസാരിച്ചു .ഒരു നാള്‍ ഒരു കൃതി എന്ന പുസ്തക പരിചയവും ശ്രദ്ധേയമായി .



Tuesday, August 16, 2011

kalapakarcha..novel ,poornapublication kozhikkoe



പാരമ്പര്യ ത്തിന്റെയും നന്മ യുടെയും ചിന്ഹങ്ങള്‍ കൈവിട്ടു പോകുന്നതിന്റെ വ്യഥയും ജീവിത മൂല്യങ്ങള്‍ മാറിമറിയുന്ന ത്തിന്റെ സംഘര്‍ഷവും അനുഭവിപ്പിക്കുന്ന  രാജന്‍ കരുവാരകുണ്ട് എഴുതിയ നോവല്‍ .

Saturday, August 13, 2011

SAPARYA MALAYALASAHITHYA VEDI.INAUGURATION.12.8.2011

 സപര്യ മലയാളം സാഹിത്യ വേദി ഈ വര്‍ഷവും വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.എല്ലാവരുടെയും സ്നേഹവും സഹകരണവുമാണ് ഒരു പതിറ്റാണ്ട് മുതലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കിയത് .
കഥ  ,കവിത ,നാടകം ,തിരക്കഥ ,കാര്‍ട്ടൂണ്‍ ശില്പസലകള്‍,മുദ്രക്ഷരങ്ങള്‍ ,സിനിമ  പഠന യാത്ര     ഒരുനാള്‍ ഒരു കൃതി ,ലിറ്റില്‍ മാസിക ,കൈയ്യേഴ്ത്തു മാസിക ,എന്നിവ യാണ് പ്രധാന പ്രവേര്‍ത്തനങ്ങള്‍ .mathrubhumi....   
news

സപര്യ സാഹിത്യവേദി ഉദ്ഘാടനംചെയ്തു കരുവാരകുണ്ട്: മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സപര്യ മലയാളം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു. സി.കെ. ഷാജി ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനംചെയ്തു. 'ഒരു നാള്‍ ഒരു കൃതി' എന്ന പരിപാടി വിദ്യാര്‍ഥിനിയായ പി. ജഫ്‌ന അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി. സുനില്‍, ഡെപ്യൂട്ടി പ്രധാനാധ്യാപിക കെ. സുഹ്‌റാബി, പി. അബ്ദുറഹ്മാന്‍, മുരളി, എ. അപ്പുണ്ണി, വി. നാരായണന്‍, എ. ഷാജഹാന്‍, ജിനാന എന്നിവര്‍ പ്രസംഗിച്ചു. രാജന്‍ കരുവാരകുണ്ട്, എം. മണി, ജി. രമാദേവി, കെ. രാധിക തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

Tuesday, August 9, 2011

PAZHANCHOL PATHIPPU PRAKASHANAM.10D.9.8.2011

Proverbs and riddles are inevitable part of our culture and language. These are being ignored to the new generation .In such a situation we have decided to collect and prepare a magazine on this .Through is activity are able to recognize our culture.we dedicate this to our socity.

Monday, August 8, 2011

HIROSHIMA GHSS KARUVARAKUNDU

കരുവാരകുണ്ട്: കരുവാരകുണ്ട് ഗവ.ഹയര്‍ സെക്കന്‍ഡറിസ്‌കൂളിലെ ജൂനിയര്‍ റെഡ് ക്രോസ്സിന് കീഴില്‍ ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. സ്‌കൂളില്‍നിന്ന് കരുവാരകുണ്ട് കിഴക്കേത്തലയിലേക്ക് യുദ്ധവിരുദ്ധ റാലി നടത്തി. തുടര്‍ന്ന് കിഴക്കേത്തല അങ്ങാടിയില്‍ നടന്ന യുദ്ധവിരുദ്ധ പ്രതിജ്ഞ പി.സിതാര ചൊല്ലിക്കൊടുത്തു. സി.ഉമ്മര്‍, എ.ഷാജഹാന്‍, രാജന്‍ കരുവാരകുണ്ട്, വി.ഉമ്മര്‍കോയ, എ.അപ്പുണ്ണി, എ.എം.സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Friday, August 5, 2011

munavir p. 9c .ghss karuvarakundu .

കരുവാരകുണ്ട് 

ഞാന്‍ കരുവാരകുണ്ട്കാരനാണ് . എന്റെ ദേശത്തിനും ഒരു ചരിത്രമുണ്ട് .കരുവാന്മാര്‍ കൂടുതലുണ്ടായിരുന്ന ഒരു കുണ്ട്  ആയിരുന്നു ഇത്‌. അതുകൊണ്ട് ഈപ്രദേശം കരുവാരകുണ്ട് ആയി .

കാലം (കവിത ) മൃദുല കെ എം . 9B.ghss karuvarakundu

 കാലം  
മാതൃ വാത്സല്യവും
കൊഞ്ചലും കുസൃതിയും 
ഇന്നു ഞാന്‍ ഓര്‍ക്കുന്നു ,
കാലത്തിന്റെ വേഗതയില്‍ ,
എങ്ങോ മഞ്ഞുപോയി 
എന്നിലോര്‍മയായി -
കാലം .

Thursday, August 4, 2011