Sunday, December 1, 2013

WANDOOR SUB DTKALOLSAVAM OVARALL CHAMPIONSHIP, GHSS KARUVARAKUNDU

ഈവര്‍ഷത്തെ സ്കൂള്‍ കലോല്‍ത്സവത്തില്‍ കരുവാരകുണ്ട് ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ HS വിഭാഗം ഓവറോള്‍ ചാമ്പ്യന്മാരായി.യു.പി.വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും നേടി.

WANDOOR SUB DTARABIC KALAMELA OVARALL CHAMPIONSHIP, , GHSS KARUVARAKUNDU


SUFAID T K . 10 K . GHSS KARUVARAKUNDU,

  സുഫൈദിനു് കരുവാരകുണ്ട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നല്‍കിയ സ്വീകരണം..

Monday, October 14, 2013

             

    
   
ഹൃദയങ്ങള്‍ കോര്‍ത്തിണക്കുന്ന സ്നേഹച്ചരടു്....
(കവിത) നംമ്പര്‍ നാലു് ..4

  ജീവിതവര്‍ണങ്ങള്‍ ഏറ്റു വാങ്ങി
  ഉല്ലാസക്കൊടുമുടിയുടെ മുകള്‍ത്തട്ടിലേറി
  ജീവിതനൗകയിലൂടെ സഞ്ചരിക്കവേ,
  അറിഞ്ഞിരുന്നില്ല ഞാന്‍-
കൂര്‍ത്ത കരിങ്കല്‍ ച്ചീളുകനള്‍ എനിക്കായി-
കാത്തിരിക്കുന്നുണ്ടെന്ന സത്യം.

എന്ക്കായി മാത്രം ജീവിച്ച നാളുകളില്‍
എന്റെ കൈകള്‍ പിഴുതെറിഞ്ഞത്,
നിര്‍മലസ്നേഹത്തിന്റെ വ്യതിരക്തമാം അടിവേരുകള്‍.
ഇന്നിനുവേണ്ടിമാത്രമായെന്നെ സൗഹൃദച്ചരടില്‍-
കൂട്ടിക്കെട്ടിയവരൊക്കെയും ജീവിതദുഖത്തില്‍,
എന്നെ ഏകാകിയാക്കി മറഞ്ഞത്-
അകലേക്കു്...
ഒടുവില്‍ -
ഞാന്‍ പാഴാക്കിപ്പോയനിമിഷങ്ങളൊക്കെയും
എനിക്കുനേരെ നോക്കിനിന്നു് കൊഞ്ഞനം കുത്തി.
ഇന്നലേകളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍
അകന്നുപോയബന്ധങ്ങള്‍ എന്റെ കണ്ണുനനക്കുന്നു.
ഏകാകിയായി ദിശയറിയാതെ ,
നിശബ്ദരാത്രിയില്‍ കണ്ണുമിഴിച്ചു കിടക്കുമ്പോള്‍,
ജീവിത ത്തില്‍ നിന്നു് ഒളിച്ചോടിയില്ല.
അപ്പോഴും
നിര്‍മല സ്നേഹം തിരിച്ചുകിട്ടുമെന്നു്-
ഹൃദയം മന്ത്രിച്ചുകൊണ്ടിരുന്നു.
നിലാവുറങ്ങിയ നിശയില്‍-
അതിവിദൂരത്തു പ്രത്യക്ഷപ്പെട്ട നക്ഷത്ര ബിന്ദു-
എന്റെഹൃദയത്തില്‍ പ്രകാശം തെളിച്ചു്
തിളങ്ങി നിന്നു.
_-O-*************************

Friday, October 4, 2013

ചെറുകഥാശില്പശാലയും അബുഇരിങ്ങാട്ടിരിക്കു് സ്വീകരണവും. 2.10. 13 KARUVARAKUNDU GHSS .

ചെറുകഥാശില്പശാലയും അബുഇരിങ്ങാട്ടിരിക്കു് സ്വീകരണവും.





 നല്ല മനുഷ്യരിൽ നിന്നേ മഹത്തായ രചനകൾ

ഉണ്ടാവൂ: അബു ഇരിങ്ങാട്ടിരി


കരുവാരക്കുണ്ട്: നല്ല മനുഷ്യരായി വളരാനാണ്‌  വിദ്യാർഥികൾ ആത്യന്തികമായി
പരിശ്രമിക്കേണ്ടതെന്നും  നല്ല മനസ്സുകളിൽ നിന്നേ മഹത്തായ സൃഷ്ടികൾ പിറവി
കൊള്ളുകയുള്ളൂവെന്നും  കഥാകൃത്തും നോവലിസ്റ്റുമായ അബു ഇരിങ്ങാട്ടിരി പറഞ്ഞു.
സപര്യ കലാ സാഹിത്യ വേദി  കരുവാരക്കുണ്ട് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ഏകദിന
ചെറുകഥാ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും ജാലകത്തി ലൂടെയാണ്
 ലോകത്തെ നോക്കി കാണേണ്ടതെന്നും നന്മയുടെയും മാനവികതയുടെയും സുഗന്ധം പരത്തി
ജീവിതവിജയം നേടാൻ അങ്ങനെ മാത്രമേ സാധിക്കുകയുള്ളൂവെന്നും   അത്തരക്കാരിൽ
നിന്നാണ് പ്രകാശം പരത്തുന്ന കഥകളും കവിതകളും ഉണ്ടാവുകയുള്ളൂ എന്നും അബു
ഇരിങ്ങാട്ടിരി  പറഞ്ഞു.

അബ്ദുള്ള കെ വി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ  സപര്യയുടെ ഉപഹാരം കരുവാരക്കുണ്ട്
ഹൈസ്കൂൾ അസിസ്റ്റന്റ്  എച്ച് എം  സുഹ്റാബി അബു ഇരിങ്ങാട്ടിരിക്ക് സമ്മാനിച്ചു.
എ. അപ്പുണ്ണി, എം  ജേക്കബ്, എ അബ്ദുറഹിമാൻ, എ  ഷാജഹാൻ എന്നിവര് പ്രസംഗിച്ചു.
 ശേഷം എഴുത്തുകാരനുമായി  കുട്ടികൾ നടത്തിയ സംവാദം ഏറെ ഹൃദ്യമായി. ശിബിയ ജബിൻ,
ശ്രേയസ്സ്, സുൽത്താൻ കെ, അഞ്ജലി, മേഘ പി  എന്നിവർ കഥകൾ എഴുതി അവതരിപ്പിച്ചു.
രാജൻ കരുവാരക്കുണ്ട് സ്വാഗതവും സുൽത്താൻ കെ നന്ദിയും പറഞ്ഞു.

ഫോട്ടോ: കരുവാരക്കുണ്ട് സപര്യ കലാ സാഹിത്യവേദി സംഘടിപ്പിച്ച ഏകദിന ചെറുകഥാ
ശിൽപശാലയിൽ  കഥാകൃത്ത്‌ അബു ഇരിങ്ങാട്ടിരി ക്ലസ്സെടുക്കുന്നു.
അഞ്ജലി കഥ അവതരിപ്പിക്കുന്നു.

ക്യാമ്പ് അംഗങ്ങള്‍


ക്യാമ്പ് അംഗങ്ങള്‍






പ്രാര്‍ത്ഥനയോടെ..


കഥയുടെ പകല്‍..

കഥയുടെ പകല്‍..

രാജന്‍കരുവാരകുണ്ടു്                                                                              
         





അബുഇരിങ്ങാട്ടിരി............

അരങ്ങ് അവാര്‍ഡ് നേടിയ അബുഇരിങ്ങാട്ടിരിക്കു്  സപര്യയുടെ ഉപഹാരം.



അബ്ദുള്ള കെ വി കെ

ചായത്തിരക്കു്..

സുഹറാബി ടീച്ചര്‍

ജേക്കബ് മാസ്ററര്‍
എ.അബ്ദുറഹിമാന്‍ മാസ്റ്റര്‍  ......          

 ,,കുട്ടികളുടെ കഥകള്‍,,                                           








അവയവങ്ങള്‍..75 കോപ്പി വിതരണം കഥാകൃത്ത്..

കഥ:- 1.               മോഹഹൃദയം.
മുറ്റത്തെ മുല്ലപ്പൂ വിരിഞ്ഞു... കിഴക്കന്‍ കാറ്റില്‍ തന്റെ സുഗന്ധം പരത്തുവാന്‍ മുല്ലപ്പൂവിന് മോഹം. ആദ്യമായി ലോകത്തെ കണ്ട മുല്ലപ്പൂവിന്റെ ആശ നിറവേറ്റി കിഴക്കന്‍ കാറ്റ് അകലങ്ങളിലേക്ക് പറന്നുയര്‍ന്നു. തന്റെ പ്രിയകൂട്ടുകാരനായി ചിത്രശലഭം മുല്ലപ്പൂവിന്റെ മനം കവര്‍ന്നു.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്മു പൂവിനെ തന്റെ കൂന്തലില്‍ ചൂടി, മുല്ലപ്പൂവിന് അമ്മുവിന്റെ കൂന്തലിലെ കാച്ചിയ എണ്ണയുടെ ഗന്ധം . ഇവയെല്ലാം വീക്ഷിച്ച് ആല്‍മര മുത്തച്ഛന്‍ അകലങ്ങളിലേക്കു കണ്ണും നട്ട് ഇരുന്നുപോയി.
ശ്രേയസ് എം.എസ്
VIII-F

 കഥ:2
കാഴ്ചയുടെ സ്പര്‍ശനം.


ആകാശം നിറം വെക്കാന്‍ തുടങ്ങി. കുഴിമടിയനെന്നപോലെ സൂര്യനും കവിതയും ഒരു നെടുവീര്‍പ്പോടെ എഴുനേറ്റു. മെഴുകുതിരിയെവിടെ...? വിറച്ചുകൊണ്ടിരിക്കുന്ന കൈകള്‍ ആ മെഴുകുതിരിക്കായ് പരതാന്‍ തുടങ്ങി,എങ്ങനെയോ അറിയാതെ അവള്‍ അടുക്കി വെച്ചിരുന്ന കുപ്പിവളകള്‍ താഴെ വീണു. ആ ശബ്ദം കേട്ടിട്ടായിരിക്കാം അവളുടെ അച്ഛന്‍ ഹാജരായി. എന്താണവിടെയെന്ന് ശബ്ദിച്ച് അച്ഛന്‍വന്ന്മെഴുകുതിരികത്തിച്ചു.അവളൊന്നും മിണ്ടിയില്ല.അപ്പോള്‍ അവളുടെ കണ്ണില്‍ ചുവപ്പ് നിറം പ്രത്യക്ഷപ്പെട്ടു.അതെ ചുവപ്പു ലോകം. അവള്‍ വെളുത്ത വടി ചോദിച്ചു. അച്ഛന്‍ കൊടുത്തു. അവള്‍ ദിശ മനസ്സിലാക്കി മുന്നോട്ടു നീങ്ങി. പൊടുന്നനെ അവള്‍ക്കു തോന്നി. ദൈവമേ ഇതു സ്വപ്നമോ, അല്ല...!പുറം ലോകത്തെ സൂര്യ വെളിച്ചവും മലകളും കുയിലുകളും കാക്കകളും....

വീടുകളും മതിവരുവോളം അവള്‍ പുതിയ ലോകത്തെ നോക്കി നിന്നു...
"ദൈവമേ... ഇത് സ്വപ്നമോ....!''

ഷഹ്ന മോള്‍
VII-A

Sunday, September 15, 2013

THIRUVONASAMSAKAL....

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരകുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.
എന്നാൽ മറ്റൊരു ഭാഷ്യവും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീർക്കാനായാന്‌ വാമനൻ അവതാരമെടുത്തത് എന്നാണ്‌. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമുള്ള ഈ ഐതിഹ്യത്തിനു പക്ഷേ, അത്ര പ്രചാരമില്ല

Friday, September 13, 2013

നിങ്ങള്‍ക്കും പങ്കുചേരാം

ബ്ലോഗിലേക്ക് സ്വന്തമായ രചനകള്‍ ക്ഷണിക്കുന്നു. കുട്ടികളുടെയും അധ്യാപകരുടെയും രചനകള്‍ വേണ്ട പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നു. രചനകള്‍ അയയ്ക്കേണ്ട വിലാസം 
saparyaghss@gmail.com

ഓണം 2013 ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കരുവാരകുണ്ട്.

വടംവലിമത്സരത്തിനുള്ള ഒരുക്കങ്ങള്‍.

 

 സമ്മാനദാനം, ഡപ്യുട്ടി HM സുഹറാബി ടീച്ചര്‍ സപ ര്യ മലയാളം കലാസാഹിത്യ വേദി ഓണം പ്രശ്നോത്തരി രണ്ടാം സ്ഥാനം സുല്‍ത്താന്‍ 10.I


സപര്യമലയാളം കലാസാഹിത്യ വേദി ഓണം പ്രശ്നോത്തരി ഒന്നാം സ്ഥാനം സ്നേഹ. 10.B

ഓണപ്പാട്ടു് ആലാപനം, കെ. രാധിക ടീച്ചര്‍

ഉദ്ഘാടനം  ,കെ.മോഹന്‍ദാസ്.HM



പൂക്കളമത്സരം.....

രാജന്‍ കരുവാരകുണ്ട്.

Thursday, September 12, 2013

ഓണം ,ചൊല്ലുകൾ


ഓണം  

ലയാളികളുടെ സംസ്ഥാനോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.

ചൊല്ലുകൾ

  • അത്തം പത്തിന് പൊന്നോണം.
    • അത്തം പിറന്ന് പത്താം ദിനമാണ് തിരുവോണമെന്ന് ധ്വനിപ്പിക്കുന്നു.
  • അത്തം പത്തോണം.
    • ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ പത്തു നാൾ ഓണം എന്നും അത്തംതൊട്ട് പത്താം നാൾ തിരുവോണം എന്നും സൂചിപ്പിക്കുന്നു.
  • അത്തം വെളുത്താൽ ഓണം കറുക്കും.
  • അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.
  • അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
  • ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
  • ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.
    • ഉത്രാടം ഉച്ചകഴുയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ബഹളം തുടങ്ങും. ഇതിൽ വീട്ടിലെ സ്ത്രീജനങ്ങളാണ് കഷ്ടപ്പെടുന്നതെന്ന് ധ്വനിപ്പിക്കുന്നു.
  • ഉള്ളതുകൊണ്ട് ഓണം പോലെ.
    • ഉള്ളവ കൊണ്ട് പരമാവധി നല്ലതായി കഴിയുക / കാര്യം സാധിക്കുക.
  • ഉറുമ്പു ഓണം കരുതും പോലെ.
  • ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.
  • ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
  • ഓണം കേറാമൂല.
    • പരിഷ്കാരങ്ങൾ എത്തിനോക്കാത്ത സ്ഥലം.
  • ഓണം പോലെയാണോ തിരുവാതിര?
  • ഓണം മുഴക്കോലുപോലെ.
  • ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
  • ഓണം വരാനൊരു മൂലം വേണം.
  • ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
  • ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
  • ഓണത്തിനല്ലയൊ ഓണപ്പുടവ.
  • ഓണത്തേക്കാൾ വലിയ വാവില്ല.
  • ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
  • കാണം വിറ്റും ഓണമുണ്ണണം.
    • ഓണത്തിന് പ്രജകളെ കാണാൻ മഹാബലിയെത്തുമ്പോൾ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദർശിക്കരുതെന്ന് മലയാളികൾ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങൾക്കുമവധി കൊടുത്ത്, മലയാളികൾ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്റെ അടിസ്ഥാന വികാരവുമിതാണ്. കെട്ടുതാലി വിറ്റായാ‍ലും ഓണത്തിന് സമൃദ്ധിയായി ഭക്ഷണം കഴിക്കണം.
  • തിരുവോണം തിരുതകൃതി.
  • തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്ക്.

ഓണപ്പാട്ടുകള്‍.

കറ്റകറ്റക്കയറിട്ടു
കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു

പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
…….
തുമ്പേലരിമ്പേലൊരീരമ്പന്‍തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു

ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും

പൂവേ പൊലി പൂവേ പൊലി പൂവേ…….
ചന്തത്തില്‍മുറ്റം ചെത്തിപ്പറിച്ചീല

എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല

എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല

എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവന്‍ വന്നീല, സമ്മാനം തന്നീല

എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല

എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല

എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല

എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീര്‍ത്തീല

എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല

എന്തെന്റെ മാവേലി ഓണം വന്നൂ…….
പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി
…….
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി
..

മാവേലി നാടു വാണീടും കാലം

മാവേലി നാടു വാണീടും കാലം
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.

Wednesday, September 11, 2013

smart board.ghss karuvarakundu