Saturday, October 27, 2012

S.P.C( GHSS.ARUVARAUNDU) 25.10.12


S.P.C എന്റെ മരം പദ്ധതി.ഗ്രാമപഞ്ചായത്ത്മെമ്പര്‍. കെ . മുഹമ്മദ്മാസ്ററര്‍ ഉല്‍ഘാടനംചെയ്ത.പി ടി എ.പ്രസിഡന്‍റ് മുഹമ്മദ് സാദിഖ് അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപകരും  പോലീസ് ഓഫീസര്‍മാര്‍ പങ്കെടുത്തു.

 


Tuesday, October 16, 2012

bharatha puzha

ഭാരതപ്പുഴ.....  ഈ പുഴയെ ഞാന്‍ ഇഷ്ട്ടപ്പെ ടുന്നു 

Thursday, October 11, 2012

ഒരേയൊരു കവിതയ്ക്കായി നിങ്ങൾ....

ഒരേയൊരു കവിതയ്ക്കായി നിങ്ങൾ നിരവധി നഗരങ്ങൾ കാണേണ്ടിവരും, അനവധി ആളുകളെയും വസ്തുക്കളെയും; മൃഗങ്ങളുടെ ഗ്രഹിതങ്ങൾ നിങ്ങളറിയണം, കിളികൾ പറക്കുന്നതെങ്ങനെയെന്ന് ഉള്ളുകൊണ്ടു നിങ്ങളറിയണം, പുലർച്ചെ വിടരുമ്പോൾ ചെറുപൂവുകൾ കാട്ടുന്ന ചേഷ്ടയും നിങ്ങളറിഞ്ഞിരിക്കണം. അറിയാത്ത ചുറ്റുവട്ടത്തെ തെരുവുകൾ ഓർത്തെടുക്കാൻ നിങ്ങൾക്കാവണം, പ്രതീക്ഷിച്ചിരിക്കാത്ത സമാഗമങ്ങളും പണ്ടേ പ്രതീക്ഷിക്കുന്ന വേർപാടുകളും; നിഗൂഢതയുടെ ചുരുളഴിഞ്ഞുതീരാത്ത ബാല്യത്തിന്റെ നാളുകൾ, ഒരു സന്തോഷവും കൊണ്ടു വരുമ്പോൾ അതു കൈ നീട്ടിവാങ്ങാതെ (മറ്റാർക്കോ വേണ്ടിയുള്ള സന്തോഷമായിരുന്നു അത്-) നിങ്ങൾ നോവിച്ചുവിട്ട അച്ഛനമ്മമാർ; അത്രയും വിചിത്രമായി തുടങ്ങി അഗാധവും ദുഷ്കരവുമായ നിരവധി പരിണാമങ്ങളിലേക്കു പോകുന്ന ബാലാരിഷ്ടകൾ; ഒച്ചയടക്കി തടവിലെന്നപോലെ നാളുകൾ കഴിച്ച മുറികൾ; കടലോരത്തെ പ്രഭാതങ്ങൾ; പിന്നെ കടൽ, കടലുകൾ; തലയ്ക്കു മേൽ കുതിച്ചുപാഞ്ഞ, നക്ഷത്രങ്ങളെ വാരിക്കൂട...
്ടി പറന്നുപോയ രാത്രികളിലെ യാത്രകൾ,- ഇതൊക്കെയുമോർത്തെടുക്കാൻ കഴിഞ്ഞതുകൊണ്ടുമായില്ല. നിങ്ങൾക്കുണ്ടാവണം പ്രണയനിർഭരമായ നിരവധി രാത്രികളുടെ ഓർമ്മകൾ, ഒന്നിനൊന്നു വ്യത്...
യസ്തമായവ; പേറ്റുനോവെടുത്തു നിലവിളിയ്ക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ഓർമ്മകൾ; പിറവി കൊടുത്തുകഴിഞ്ഞു വീണ്ടുമടയുന്ന വിളർത്തുകൊലുന്ന പെൺകുട്ടികളെക്കുറിച്ചുള്ള ഓർമ്മകൾ. പക്ഷേ മരിക്കാൻ കിടക്കുന്നവർക്കരികിലും പോയിരിക്കണം നിങ്ങൾ; തുറന്നിട്ട ജനാലയും ചിതറിയ ശബ്ദങ്ങളുമുള്ള മുറിയിൽ മരിച്ചുകിടക്കുന്നവന്റെയരികിലും നിങ്ങളുണ്ടായിരിക്കണം. ഓർമ്മകളുണ്ടായതുകൊണ്ടുമായില്ല. അത്രയധികമാവുമ്പോൾ അവയെ മറക്കാനും നിങ്ങൾക്കു കഴിയണം; അവ മടങ്ങിവരുംവരെ കാത്തിരിക്കാനുള്ള അനന്തമായ സഹനശക്തിയും നിങ്ങൾ കാണിയ്ക്കണം. ഓർമ്മകൾക്കു സ്വന്തനിലയ്ക്കു പ്രാധാന്യവുമില്ലല്ലോ. അവ നമ്മുടെ സ്വന്തം ചോരയായി, നോട്ടവും ചേഷ്ടയുമായി മാറിയതിൽപ്പിന്നെമാത്രമേ, പേരില്ലാതായി, നമ്മിൽ നിന്നു വേറിട്ടറിയാതെയായതിൽപ്പിന്നെ മാത്രമേ- അതിൽപ്പിന്നെമാത്രമേ അത്യപൂർവമായൊരു മുഹൂർത്തത്തിൽ ഒരു കവിതയുടെ ആദ്യത്തെ പദം അവയ്ക്കിടയിൽ നിന്നുയരുകയും മുന്നോട്ടുവരികയും ചെയ്യുക എന്നതുണ്ടാവുന്നുള്ളു. - റില്‍ക്കെ