Sunday, July 17, 2011

ഉണ്ണിമാഷുടെ വിയോഗം അമേച്വര്‍ നാടകപ്രസ്ഥാനത്തിന് തീരാനഷ്ടം


ഉണ്ണിമാഷുടെ വിയോഗം അമേച്വര്‍ നാടകപ്രസ്ഥാനത്തിന് തീരാനഷ്ടം

Posted on : 8-Jul-2011

കരുവാരകുണ്ട്: അമേച്വര്‍ നാടക പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ഇരിങ്ങാട്ടിരി വീട്ടിക്കുന്നിലെ ചെറുകര പിഷാരത്ത് രാജഗോപാലനുണ്ണിയുടെ വേര്‍പാട് അമേച്വര്‍ നാടകപ്രസ്ഥാനത്തിന് തീരാനഷ്ടമായി. ദീര്‍ഘകാലം നാടക സംവിധാനം, അഭിനയം, നാടകരചന എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു ഉണ്ണിമാസ്റ്റര്‍ എന്നു വിളിക്കപ്പെട്ടിരുന്ന രാജഗോപാലനുണ്ണി.
1986-ല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ സംഘടിപ്പിച്ച അഖില കേരള നാടക മത്സരത്തില്‍ മികച്ച സ്‌ക്രിപ്റ്റിനുള്ള അവാര്‍ഡ് ഉണ്ണിമാസ്റ്റര്‍ രചിച്ച ചരിത്രത്തില്‍ ഒരു വഴിത്തിരിവിനായിരുന്നു. ഇതില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. കരുവാരകുണ്ട് ഗവ. ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന ഇദ്ദേഹം കരുവാരകുണ്ട് ഹൈസ്‌കൂളിനെ കേന്ദ്രീകരിച്ച് യവന ആര്‍ട്‌സ് എന്ന കലാസംഘത്തിനും നേതൃത്വം നല്‍കി. നാടക പ്രസ്ഥാനത്തില്‍ സക്രിയമായിരുന്ന ജി.സി.കാരയ്ക്കല്‍, അന്തരിച്ച എം.എന്‍.നമ്പൂതിരിപ്പാട് എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. അക്കല്‍ദാമ എന്ന നാടകത്തിലേയും മഹാനായ അലക്‌സാണ്ടര്‍ എന്ന നാടകത്തിലേയും അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇകിനോസ് എന്ന നാടകത്തിന്റെ രചനയും ഇദ്ദേഹമാണ് നിര്‍വഹിച്ചത്. നാടകരചനയോടൊപ്പം നാടകത്തിനാവശ്യമായ ഗാനങ്ങളും രചിച്ചു. ഒട്ടേറെ

No comments:

Post a Comment