Thursday, September 22, 2011

SAPARYA MALAYALASAHITHYA VEDI.DRISHYA FILM FEST 21.9.11

കുട്ടികളുടെ ഫിലിം ഫെസ്റ്റിവല്‍ ശ്രദ്ധേയമായി
Posted on: 23 Sep 2011


കരുവാരകുണ്ട്: സിനിമയെ കൂടുതല്‍ അടുത്തറിയുന്നതിനായും സംവിധാനം, എഡിറ്റിങ്, തിരക്കഥ തുടങ്ങിയവ നേരിട്ടാസ്വദിക്കുന്നതിനുമായി കുട്ടികള്‍ മുന്‍കൈയെടുത്ത് നടത്തിയ ദൃശ്യ ഫിലിം ഫെസ്റ്റിവല്‍ ശ്രദ്ധേയമായി. കരാവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദൃശ്യ ഫിലിംക്ലബ്ബിന്റെ കീഴിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂളിലെ നാലു ഹാളുകളിലായാണ് പരിപാടി സംഘടിപ്പിച്ചത്. മലയാളത്തില്‍നിന്ന് എം.ടി.യുടെ 'ഒരു ചെറുപുഞ്ചിരി'ക്കുപുറമെ 'മോഡേണ്‍ ടൈംസ്', 'വാട്ടീസ് ദാറ്റ്', 'മദേഴ്‌സ് ഡേ' തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിച്ചു. ഫിലിം ഫെസ്റ്റിവല്‍ തിരക്കഥാകൃത്തും നോവലിസ്റ്റുമായ ജി.സി കാരയ്ക്കല്‍ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ എ.എം. സത്യന്‍, രാജന്‍ കരുവാരകുണ്ട്, എ. അബ്ദുറഹ്മാന്‍, എ. ഷാജഹാന്‍, എം. അബ്ദുല്‍ മജീദ്, കെ. രാധിക, ലാലി സക്കറിയാസ്, എം. മണി, പി. ജസ്‌ന എന്നിവര്‍ പ്രസംഗിച്ചു. എം. സജാദ്, ബിജു കൃഷ്ണ എന്നിവര്‍ നേതൃത്വംനല്‍കി.

No comments:

Post a Comment