Tuesday, January 24, 2012

സ്‌നേഹതീരം പദ്ധതി വീണ്ടും; ലക്ഷ്യം നൂറുശതമാനം ..ghss.karuvarakundu


സ്‌നേഹതീരം പദ്ധതി വീണ്ടും; ലക്ഷ്യം നൂറുശതമാനം
Posted on: 24 Jan 2012


കരുവാരകുണ്ട്: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹതീരം പദ്ധതിക്ക് തുടക്കമായി. സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന രാത്രികാല പഠന സഹവാസ ക്യാമ്പാണിത്. സ്‌കൂളിന്റെ മാതൃകാ സ്‌കൂള്‍ പദ്ധതികളുടെ ഭാഗമായാണ് സ്‌നേഹതീരം പദ്ധതികള്‍ നടപ്പാക്കിയത്. ഇത്തവണ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുന്‍വര്‍ഷത്തെ വിജയശതമാനം 78 ആണ്. ഇത് നൂറിലെത്തിക്കാനുള്ള കഠിനശ്രമവുമായാണ് ഇത്തവണ അധ്യാപകരും വിദ്യാര്‍ഥികളും സ്‌നേഹതീരം പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. തുടക്കത്തില്‍ 83 ശതമാനം വിജയം നേടാനായെങ്കിലും വിദ്യാര്‍ഥികള്‍ ഏറ്റവുമധികം അഡ്മിഷന്‍ നേടിയ കഴിഞ്ഞ അധ്യയനവര്‍ഷം ശതമാനത്തില്‍ നേരിയ കുറവ് സംഭവിക്കുകയാണുണ്ടായത്.

സ്‌നേഹതീരം പദ്ധതി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കെ.ഹംസക്കുട്ടി അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.മുഹമ്മദ്, കെ.റംല, കുര്യച്ചന്‍ കോലഞ്ചേരി, പി.തങ്ക, വി.സാറ, പ്രധാനാധ്യാപകന്‍ എ.എം. സത്യന്‍, എം.അബ്ദുള്‍ മജീദ്, പി.എം. മന്‍സൂര്‍, രാജന്‍ കരുവാരകുണ്ട്, എ. അപ്പുണ്ണി, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment