Friday, June 29, 2012

laharivirudha dinam 2012

ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ മന്ത്രിക്ക് പരാതി നല്‍കി
Posted on: 29 Jun 2012


കരുവാരകുണ്ട്: മദ്യ വില്‍പ്പന ശാലകള്‍ അടച്ചുപൂട്ടുക, വ്യാജ മദ്യവില്‍പ്പന തടയുക, സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എകൈ്‌സസ് മന്ത്രിക്ക് നിവേദനം നല്‍കി.

മദ്യവും മയക്കുമരുന്നും ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യവകുപ്പ് പ്രചരിപ്പിക്കുമ്പോള്‍ തന്നെ മദ്യവില്‍പ്പന ശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയാണ്. നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ യഥേഷ്ടം പരസ്യമായി ഉപയോഗിക്കപ്പെടുന്നു. സ്‌കൂള്‍ പരിസരങ്ങളിലും ഇതിന്റെ വില്‍പ്പന തകൃതിയായി നടക്കുന്നു. ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയാല്‍ അതിന്റെ ഉപയോഗമില്ലാതാക്കാനാവുമെന്ന് കുട്ടികള്‍ നിവേദനത്തില്‍ പറഞ്ഞു.

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് കുട്ടികള്‍ നിവേദനം നല്‍കിയത്. ദിനാചരണം പ്രധാനാധ്യാപകന്‍ ഇ. ജോസഫ് ഉദ്ഘാടനംചെയ്തു.

2 comments:

  1. കേരളം മദ്യമുക്തമായ സംസ്ഥാനം ആയില്ലെങ്കിലും കരുവാരകുണ്ട് മദ്യമുക്തമായപഞ്ചായത്ത് എങ്കിലും ആയാല്‍ മതിയായിരുന്നു..

    ReplyDelete